മോണ്‍.ജോര്‍ജ് കുരുക്കൂറിന് യാത്രയയപ്പ് നല്‍കി

Details

മോണ്‍.ജോര്‍ജ് കുരുക്കൂറിന് യാത്രയയപ്പ് നല്‍കി

കൊച്ചി:മൂന്ന് പതിറ്റാണ്ടുകളിലെ സേവനത്തിനൊടുവില്‍ പിഒസിയില്‍ നിന്നും യാത്രയാകുന്ന ബഹുമാനപ്പെട്ട മോണ്‍.ജോര്‍ജ് കുരുക്കൂര്‍ അച്ചന് കെസിബിസിയുടെ ആസ്ഥാനകാര്യാലയത്തില്‍ യാത്രയയപ്പ് നല്‍കി.
ഇരുന്നൂറ്റന്‍പതോളം പരിഭാഷകളും എട്ടു ഗ്രന്ഥങ്ങളും നൂറുകണക്കിന് ലേഖനങ്ങളും കവിതകളും കൈരളിക്ക് സമ്മാനിച്ച ഈ വന്ദ്യവയോദികനായ വൈദികന്‍കേരളകത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയത്തില്‍ നിന്നും തന്റെ മാതൃരൂപതയായ കോതമംഗലത്തെ വൈദികര്‍ക്കുള്ള വിശ്രമമന്ദിരത്തിലേക്കാണ് യാത്രയായത്.
സംസ്‌കൃതം,ലത്തീന്‍,സുറിയാനി,മലയാളം,തമിഴ് ഇംഗ്ലീഷ് ഭാഷകളിലെ അദ്ദേഹത്തിന്റെ പ്രാവീണ്യവും എഴുത്തിലുള്ള വൈദഗ്ദ്യവുമാണ് മുപ്പത്തിയൊന്നരവര്‍ഷം മുന്‍പ് അദ്ദേഹത്തെ പിഒസിയിലേക്ക് അന്ന് പിഒസി ഡയറക്ടറായിരുന്ന ഇന്ന് കേരളകത്തോലിക്കാ സഭയുടെ തലവനായിരിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രേരിപ്പിച്ചത്.പിഒസിയില്‍ വന്ന നാള്‍ മുതലുള്ള കുരുക്കൂറച്ചന്റെ അശ്രാന്തപരിശ്രമം മൂലം പ്രധാനപ്പെട്ട എല്ലാ സഭാപ്രബോധനങ്ങളും ഇന്ന് മലയാളഭാഷയില്‍ ലഭ്യമാണ്.എണ്‍പത്തിയൊന്നാം വയസില്‍ വിശ്രമജീവിതത്തിലേക്ക് ക്രൊപവേശിക്കുന്ന മോണ്‍.ജോര്‍ജ് കുരുക്കൂര്‍ അച്ചന് കേരളകത്തോലിക്കസഭയുടെ പ്രാര്‍ത്ഥനകളും ആശംസകളും