കൊച്ചി : രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള
ക്രൈസ്തവസമൂഹം നാടിന്റെ സമകാലീന ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റും സീറോമലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തോട് പ്രതികരിക്കുകയായിരുന്നു കേരള ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്മാന് കൂടിയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.