News & Events

  • Home
  • News & Events
News

ആഗസ്റ്റ് 10 കേരളസഭ ജീവന്റെ സംരക്ഷണദിനമായി ആചരിക്കുന്നു

കൊച്ചി : രാജ്യത്ത് MTP നിയമം നടപ്പാക്കിയതിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തിയതി കേരളകത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കും. 1971 ലാണ് ഈ നിയമം നിലവില്‍ വന്നത്. പിന്നീടത് പരിഷ്‌കരിക്കുകയും ചെയ്തു. ഇതിനോടുബന്ധിച്ച് ഭാരതകത്തോലിക്കാ സഭയില്‍ കറുത്ത ദിനമായും ആചരിക്കുവാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളസഭയുടെ ജീവന്റെ സംരക്ഷണദിനാചരണപ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി കുടുംബപ്രേക്ഷിത വിഭാഗത്തിന്റെയും പ്രോലൈഫ് സമിതിയുടെയും ചെയര്‍മാനായ ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി, വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് മാര്‍ ഇഗ്നാത്തിയോസ്,  മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സന്‍ സിമേതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, സെക്രട്ടറി അഡ്വ.ജോസി സേവ്യര്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ് സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കേരള സഭയിലെ 32 രൂപതകളിലെയും കുടുംബപ്രേക്ഷിത വിഭാഗമാണ് പ്രോലൈഫ് സമിതികളുടെ   സഹകരണത്തോടെ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 3 മുതല്‍ 15 വരെയുള്ള ദിവസങ്ങള്‍ പ്രാര്‍ത്ഥനാ ദിനങ്ങള്‍ ആയിരിക്കും. രൂപതകള്‍ ആഗസ്റ്റ് 8 മുതല്‍ പ്രാര്‍ത്ഥനാവാരം ആചരിക്കും. വ്യക്തികളും കുടുംബങ്ങളും സൗകര്യപ്രദമായ ഒരു ദിവസം ഉപവാസപ്രാര്‍ത്ഥനയ്ക്കായി വിനിയോഗിക്കും